Saturday, February 27, 2010

REPLY TO AZHIKODE ON BEHALF OF MOHANLAL

എന്നെ കുങ്കുമം ചുമക്കുന്ന കഴുതയോട്‌ ഉപമിച്ച ശ്രീ സുകുമാര്‍ അഴിക്കോടിനോട്
എനിക്ക് വളരെ അധികം നന്ദി ഉണ്ട്.
തത്ത്വമസി എന്ന മഹാവാക്യം ഞാനും കേട്ടിട്ടുണ്ട്. അതിന്റെ അത്യാവശ്യം
അര്‍ഥവും മനസ്സിലാക്കിയിട്ടുണ്ട്. ആത്മ്മീയ വഴികളിലൂടെ ബ്രഹ്മജ്ഞാനം തേടി
പോകുന്നവര്‍ക്കും സത്യാന്ന്വേഷണം നടത്തുന്നവര്‍ക്കും ഒരു ചൂണ്ടുപലകയായിട്ട്
നമ്മുടെ ഉപനിഷത്തുക്കളില്‍ പ്രദിപാദിച്ചിട്ടുള്ള മഹാവാക്യങ്ങളില്‍ പ്രധാനമായി നാല് വാക്യങ്ങളാണ് ആചാര്യന്മാര്‍ എടുത്തു പറഞ്ഞിട്ടുള്ളത്.

1 . പ്രജ്ഞാനം ബ്രഹ്മം ... ( Aritreya Upanishad)
2 . തത്ത്വമസി ........... (Chandokya Upanishad)
3. അയം ആത്മ ബ്രഹ്മന്‍ ( Mundakopanishad)
4. അഹം ബ്രഹ്മാസ്മി.... (Bhrihadaranyaka Upanishad)

അറിവാണ് ആത്മനെന്നും ബ്രഹ്മ്മമെന്നും ആദ്യത്തെ വാക്യത്തിലും
അത് നീ തന്നെ ആണെന്ന് രണ്ടാമത്തെ വാക്യത്തിലും സൂചിപ്പിക്കുന്നു.
തന്നിലെ ദുഷ്പ്രവണതകളേയും ദുരാചാരങ്ങളേയും കാമ ക്രോധാദി വികാരങ്ങളെയും
നശിപ്പിച്ചു ഉള്ളിന്റെ ഉള്ളിലെ ചൈതന്യത്തെ തിരിച്ചറിയുമ്പോള്‍ താന്‍ തന്നെയാണ്
ഈശനും ബ്രഹ്മനും സത്യവും എന്ന് ആ സാധകന്‍ മൂന്നും നാലും വാക്യങ്ങളില്‍
ഉറക്കെ പ്രഖ്യാപിക്കുന്നു. എന്നാല്‍ തത്വമസി എന്ന മഹാവാക്യതിന്റെ അര്‍ഥം പോലും സാധാരണ ജനങ്ങള്‍ക്ക്‌ മനസ്സിലാകുന്ന പോലെ പ്രദിപാദിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. നമ്മുടെ എല്ലാം പൈതൃക സ്വത്തായ ഉപനിഷത്തില്‍ നിന്ന് ഒരു മഹാവാക്യത്തിന്റെ പേര് കടമെടുത്ത് വിവരമുള്ള മറ്റു പലരും എഴുതി വച്ചിട്ടുള്ള കാര്യങ്ങള്‍ പകര്‍ത്തി എഴുതിയ പുസ്തകമാണ് അഴിക്കോടിന്റെ തത്വമസി. അതിന്റെ പുറം ചട്ടയില്‍ കൊടുത്തിരിക്കുന്ന കണ്ണാടിയില്‍ അദ്ദേഹം തന്നെ ഒന്ന് നോക്കിയാല്‍ നന്നായിരിക്കും. പകയും വിദ്വേഷവും മത്സര ബുദ്ധിയും
അസൂയയും കൊണ്ട് നടക്കുന്ന അദ്ദേഹം ഈ വക മാലിന്യങ്ങള്‍ ചുമക്കുന്ന ഒരു വിശേഷപ്പെട്ട ജീവി ആയിരിക്കാം. അതിലും ഭേദം അദ്ദേഹം പറഞ്ഞ പോലെ കുങ്കുമം ചുമക്കുന്ന ഒരു കഴുത ആകാനാണ് എനിക്ക് താല്പര്യം. ഒന്നുമില്ലെങ്കില്‍ ഞാന്‍ പോകുന്നിടത്തെല്ലാം ആ കുങ്കുമത്തിന്റെ ഗന്ധം മറ്റുള്ളവര്‍ക്കെങ്കിലും ആസ്വദിക്കാമല്ലോ ....!!!!!!!

This Reply to Sukumar Azhikode is prepared on behalf of Mohanlal,
by
Babu Menon

No comments: